Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karur Tragedy

National

ക​രൂ​ർ ദു​ര​ന്തം; ടിവികെ അ​ധ്യ​ക്ഷ​ൻ വി​ജ​യ് ഇ​ന്ന് ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ആ​സ്ഥാ​ന​ത്ത് ഹാ​ജ​രാ​കും

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മൊ​ഴി ന​ൽ​കാ​ൻ ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടിവികെ) അ​ധ്യ​ക്ഷ​ൻ വി​ജ​യ് ഇ​ന്ന് ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ആ​സ്ഥാ​ന​ത്ത് ഹാ​ജ​രാ​കും. രാ​വി​ലെ 11ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ലെ​ത്താ​നാ​ണ് നി​ർദേ​ശം.

ദു​ര​ന്ത​ത്തി​ന് പി​ന്നി​ലെ സു​ര​ക്ഷാ വീ​ഴ്ച​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​ന​വു​മാ​ണ് സി​ബി​ഐ പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി വി​ജ​യ്‌​യുടെ പ്ര​ചാ​ര​ണ വാ​ഹ​നം ഇ​ന്ന​ലെ സി​ബി​ഐ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 27-ന് ​ക​രൂ​രി​ൽ ന​ട​ന്ന ടി​വി​കെ​യു​ടെ രാ​ഷ്ട്രീ​യ റാ​ലി​ക്കി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ടാ​യി​രു​ന്നു ദാ​രു​ണ​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. അ​പ​ക​ട​ത്തി​ൽ 41 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

സം​ഭ​വ​ത്തി​ൽ ത​ദ്ദേ​ശീ​യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് സു​പ്രീം കോ​ട​തി ഇ​ട​പെ​ടു​ക​യും കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റാ​ൻ ഉ​ത്ത​ര​വി​ടു​ക​യു​മാ​യി​രു​ന്നു.

National

കരൂർ ദുരന്തത്തിൽ ഏകാംഗ കമ്മീഷൻ; ത​​​മി​​​ഴ്നാ​​​ട് ഹ​​ർ​​ജി സു​​​പ്രീം​​​കോ​​​ട​​​തി ത​​ള്ളി

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​രൂ​​​ർ ദു​​​ര​​​ന്ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഏ​​​കാം​​​ഗ ക​​​മ്മീ​​​ഷ​​​നെ​​​യും പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തെ​​​യും സ​​​സ്പ​​​ൻ​​​ഡ് ചെ​​​യ്ത​​​തി​​​നെ​​​തി​​​രേ​​​യു​​​ള്ള ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഹ​​​ർ​​​ജി സു​​​പ്രീം​​​കോ​​​ട​​​തി ത​​​ള്ളി.

എ​​​ല്ലാം നീ​​​തി​​​യു​​​ക്ത​​​വും നി​​​ക്ഷ്പ​​​ക്ഷ​​​വും ആ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ഞ​​​ങ്ങ​​​ൾ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​താ​​​യി ജ​​​സ്റ്റീ​​​സ് ജെ.​​​കെ. മ​​​ഹേ​​​ശ്വ​​​രി​​​യും ജ​​​സ്റ്റീ​​​സ് വി​​​ജ​​​യ് ബി​​​ഷ്ണോ​​​യി​​​യും അ​​​ട​​​ങ്ങു​​​ന്ന ബെ​​​ഞ്ച് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ന​​​ട​​​ൻ വി​​​ജ​​​യ് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ത​​​മി​​​ഴ​​​ക വെ​​​ട്രി ക​​​ഴ​​​കം (ടി​​​വി​​​കെ) ക​​​ഴി​​​ഞ്ഞ സ​​​പ്റ്റം​​​ബ​​​ർ 27 നു ​​​ന​​​ട​​​ത്തി​​​യ റാ​​​ലി​​​യി​​​ൽ 41 പേ​​​ർ തി​​​ക്കി​​​ലും തി​​​ര​​​ക്കി​​​ലും മ​​​രി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി ര​​​ജി​​​സ്ട്രാ​​​ർ ജ​​​ന​​​റി​​​ലി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​തി​​​രേ​​​യും പ​​​രാ​​​മ​​​ർ​​​ശ​​​മു​​​ണ്ട്. ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ എ​​​ന്തോ തെ​​​റ്റാ​​​യ കാ​​​ര്യം ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നാ​​​യി​​​രു​​​ന്നു പ​​​രാ​​​മ​​​ർ​​​ശം.

ടി​​​വി​​​കെ ന​​​ൽ​​​കി​​​യ അ​​​പേ​​​ക്ഷ​​​യി​​​ൽ ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​ർ 13നു ​​​സൂ​​​പ്രീം​​​കോ​​​ട​​​തി സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. മു​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി അ​​​ജ​​​യ് രസ്തോ​​​ഗി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മൂ​​​ന്നം​​​ഗ മേ​​​ൽ​​​നോ​​​ട്ട സ​​​മി​​​തി​​​യെ​​​യും സു​​​പ്രീം​​​കോ​​​ട​​​തി നി​​​യോ​​​ഗി​​​ച്ചു. ഏ​​​കാം​​​ഗ ക​​​മ്മി​​​ഷ​​​നെ​​​യും പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തെ​​​യും നി​​​യ​​​മി​​​ച്ച ത​​മി​​ഴ്നാ​​ട് സ​​ർ​​ക്കാ​​രി​​ന്‍റെ തീ​​രു​​മാ​​നം റ​​​ദ്ദാ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

ഏ​​​കാം​​​ഗ ക​​​മ്മീഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തെ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​ല്ലെ​​​ന്ന് ത​​​മി​​​ഴ്നാ​​​ടി​​​നുവേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ പി.​​​വി​​​ൽ​​​സ​​​ൺ അ​​റി​​യി​​ച്ചു​​വെ​​ങ്കി​​ലും ഇ​​ക്കാ​​ര്യം സു​​പ്രീം​​കോ​​ട​​തി മു​​ഖ​​വി​​ല​​യ്ക്ക് എ​​ടു​​ത്തി​​ല്ല.

National

ക​രൂ​ർ ദു​ര​ന്തം: പോ​ലീ​സു​കാ​രു​ടെ മൊ​ഴി​യെ​ടു​ത്തു, സു​ര​ക്ഷ​യ്ക്കാ​യി പു​തി​യ വൊ​ള​ണ്ടി​യ​ർ വി​ഭാ​ഗം ആ​രം​ഭി​ച്ചു

ക​രൂ​ർ: ക​രൂ​ർ​ദു​ര​ന്ത​ത്തി​നി​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സി​ബി​ഐ​ക്കു മു​ന്പാ​കെ ഹാ​ജ​രാ​യി മൊ​ഴി ന​ൽ​കി. ക​രൂ​രി​ൽ ന‌​ട​ൻ വി​ജ​യ്‌‌​യു​ടെ റാ​ലി​ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് 41 പേ​രാ​ണു മ​രി​ച്ച​ത്. അ​പ​ക​ട​മു​ണ്ടാ​യ വേ​ലു​ച്ചാ​മി​പു​ര​ത്ത് സി​ബി​ഐ സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി വി​വ​ര​ങ്ങ​ൾ തേ​ടി​യി​രു​ന്നു.

അ​തേ​സ​മ​യം ക​രൂ​ർ സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) പ​രി​പാ​ടി​ക​ളി​ലും പ്ര​ചാ​ര​ണ​ങ്ങ​ളി​ലും ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​നും പൊ​തു​ജ​ന സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കാ​നും ‘തോ​ണ്ട​ർ അ​ണി' എ​ന്ന പേ​രി​ൽ ഒ​രു പു​തി​യ വൊ​ള​ണ്ടി​യ​ർ വി​ഭാ​ഗം ആ​രം​ഭി​ച്ചു.

വി​ര​മി​ച്ച പോ​ലീ​സ് പ​രി​ശീ​ല​ക​രു​ടെ പി​ന്തു​ണ​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന വൊ​ള​ണ്ടി​യ​ർ വി​ഭാ​ഗം 2026ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സം​ഘ​ട​ന​യെ പ്ര​ഫ​ഷ​ണ​ലൈ​സ് ചെ​യ്യു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പു​തി​യ വി​ഭാ​ഗം ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ച​ല​നം നി​രീ​ക്ഷി​ക്കു​ക​യും സു​ര​ക്ഷാ പ​രി​ധി​ക​ൾ സ്ഥാ​പി​ക്കു​ക​യും എ​ല്ലാ പ്ര​ധാ​ന പ​രി​പാ​ടി​ക​ളി​ലും പോ​ലീ​സ്, മെ​ഡി​ക്ക​ൽ ടീ​മു​ക​ളു​മാ​യി ഏ​കോ​പി​പ്പി​ക്കു​ക​യും ചെ​യ്യും.

National

ക​രൂ​ർ ദു​ര​ന്തം: വി​ജ​യ്‌യുടെ 20 ല​ക്ഷം തി​രി​കെ ന​ൽ​കി വീ​ട്ട​മ്മ

ചെ​​​​ന്നൈ: ക​​​​രൂ​​​​ർ ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​യാ​​​​ളു​​​​ടെ ഭാ​​​​ര്യ​​​​ക്കു​​ന​​​​ട​​​​ൻ വി​​​​ജ​​​​യ്‌ ന​​​​ൽ​​​​കി​​​​യ 20 ല​​​​ക്ഷം രൂ​​​​പ യു​​​​വ​​​​തി തി​​​​രി​​​​കെ ന​​​​ൽ​​​​കി.

ത​​​​ന്‍റെ ഭ​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ മ​​​​ര​​​​ണ​​​​ത്തി​​​​ൽ നേ​​​​രി​​​​ട്ടു​​​​ ക​​​​ണ്ട് വി​​ജ​​യ് അ​​​​നു​​​​ശോ​​​​ച​​​​നം അ​​​​റി​​​​യി​​​​ക്കാ​​​​ത്ത​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചാ​​ണ് 20 ല​​​​ക്ഷം രൂ​​​​പ കൊ​​​​ട​​​​ങ്കി​​​​പ്പ​​​​ട്ടി സ്വ​​​​ദേ​​​​ശി​​​​നി​​​യാ​​​​യ ശ​​​​ങ്ക​​​​വി പെ​​​​രു​​​​മാ​​​​ൾ തി​​​​രി​​​​കെ ന​​​​ൽ​​​​കി​​​​യ​​​​ത്.

ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ വി​​​​ജ​​​​യ് വീ​​​​ഡി​​​​യോ കോ​​​​ളി​​​​ലൂ​​​​ടെ ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ക​​​​യും താ​​​​മ​​​​സി​​​​യാ​​​​തെ അ​​​​വ​​​​രെ കാ​​​​ണാ​​​​മെ​​​​ന്ന് ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. തുടർന്ന് മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്ക് 20 ല​​​​ക്ഷം രൂ​​​​പ വീ​​​​തം സ​​​​ഹാ​​​​യ​​​​ധ​​​​ന​​​​മാ​​​​യി കൈ​​​​മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, പ​​​​ണം അ​​​​ക്കൗ​​​​ണ്ടി​​​​ൽ ല​​​​ഭി​​​​ച്ചെ​​​​ങ്കി​​​​ലും വി​​​​ജ​​​​യ് നേ​​​​രി​​​​ട്ടെ​​​​ത്തു​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞി​​​​ട്ട് എ​​​​ത്തി​​​​യി​​​​ല്ലെ​​​​ന്നും പ​​​​ക​​​​രം മാ​​​​മ​​​​ല്ല​​​​പു​​​​ര​​​​ത്തെു സ്വ​​​​കാ​​​​ര്യ റി​​​​സോ​​​​ർ​​​​ട്ടി​​​​ലേ​​​​ക്ക് കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ ക്ഷി​​​​ണി​​​​ച്ച് ദുഃ​​​​ഖം പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​വെ​​​ന്നും ഇ​​​​തി​​​​ലു​​​​ള്ള നി​​​​രാ​​​​ശ​​​​യി​​​​ലാ​​​​ണ് പ​​​​ണം തി​​​​രി​​​​കെ ന​​​​ൽ​​​​കു​​​​ന്ന​​​​തെ​​​​ന്നും ശ​​​​ങ്ക​​​​വി പെ​​​​രു​​​​മാ​​​​ൾ പ​​​​റ​​​​ഞ്ഞു.

National

ക​രൂ​ർ ദു​ര​ന്തം: തി​ങ്ക​ളാ​ഴ്ച മാ​മ​ല്ല​പു​ര​ത്തെ ഹോ​ട്ട​ലി​ൽ​വ​ച്ച് ഇ​ര​ക​ളു​ടെ കു​ടും​ബ​ത്തെ വി​ജ​യ് നേ​രി​ൽ കാ​ണും

ചെ​ന്നൈ: ത​മി​ഴ​ക വെ​ട്രി ക​ഴ​കം ത​ല​വ​നും ന​ട​നു​മാ​യ വി​ജ​യ് ക​രൂ​ർ ദു​ര​ന്ത​ത്തി​ലെ ഇ​ര​ക​ളു​ടെ ബ​ന്ധു​ക്ക​ളെ തി​ങ്ക​ളാ​ഴ്ച നേ​രി​ൽ കാ​ണും. മാ​മ​ല്ല​പു​ര​ത്ത് സ്വ​കാ​ര്യ ഹോ​ട്ട​ലി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ക​രൂ​രി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളെ ടി​വി​കെ നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ഇ​വി​ടേ​ക്ക് എ​ത്തി​ക്കും. രാ​വി​ലെ ഏ​ഴ​ര​യോ​ടെ യോ​ഗം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ഓ​രോ കു​ടും​ബ​ത്തെ​യും വി​ജ​യ് നേ​രി​ൽ ക​ണ്ട് സം​സാ​രി​ക്കു​മെ​ന്നാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വം അ​റി​യി​ക്കു​ന്ന​ത്. നേ​ര​ത്തെ ത​ന്നെ വി​ജ​യ് ക​രൂ​രി​ലെ കു​ടും​ബ​ങ്ങ​ളെ കാ​ണാ​ൻ നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ടി​തി​ൽ നി​ന്ന് പി​ന്മാ​റി​യി​രു​ന്നു.

Latest News

Corehub Up